മദ്യഉപഭോഗം കുറഞ്ഞു-മന്ത്രി

Posted on: 03 Sep 2015



തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകളിലെ പ്രശ്‌നങ്ങള്‍ക്ക് മദ്യത്തെക്കാള്‍ മയക്കുമരുന്നാണ് കാരണമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. സര്‍ക്കാരിന്റെ സമഗ്ര ലഹരിവിരുദ്ധ പദ്ധതിയായ സുബോധത്തിന്റെ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
94.79 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിഞ്ഞതെങ്കിലും അളവില്‍ ക്രമാതീതമായ കുറവ് ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം മദ്യഉപഭോഗം 18 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായി.

More Citizen News - Thiruvananthapuram