നെടുമങ്ങാട് ടൗണ്‍ഹാള്‍ ഉദ്ഘാടനം നാളെ

Posted on: 03 Sep 2015നെടുമങ്ങാട്: നഗരസഭ നിര്‍മിച്ച ടൗണ്‍ഹാള്‍ വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ് അറിയിച്ചു.
650 പേര്‍ക്കിരിക്കാവുന്ന ഹാള്‍, മിനി ഹാള്‍, സെക്രട്ടറി, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ എന്നിവര്‍ക്കുള്ള ക്വാര്‍േട്ടഴ്‌സുകള്‍, 65 കടമുറികള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയോടെയാണ് ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അവര്‍ പറഞ്ഞു.
വൈകുന്നേരം 4ന് ടൗണ്‍ഹാളില്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഗവര്‍ണര്‍ ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എ.സമ്പത്ത് എം.പി., പാലോട് രവി എം.എല്‍.എ. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഏഴര കോടി രൂപ ചെലവിലാണ് ടൗണ്‍ഹാള്‍ നിര്‍മിച്ചത്. പത്രസമ്മേളനത്തില്‍ നഗരസഭ സെക്രട്ടറി ജഹാംഗീര്‍, പി.എസ്.ഷെരീഫ്, നളിനകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram