പണിമുടക്ക് ദിനത്തില്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണവുമായി വിദ്യാര്‍ഥികള്‍

Posted on: 03 Sep 2015വര്‍ക്കല: പൊതുപണിമുടക്ക് ദിനത്തില്‍ വര്‍ക്കല താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണവുമായി ജവഹര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പൊതുപണിമുടക്ക് ദിവസത്തെ ഉച്ചഭക്ഷണവിതരണം രോഗികള്‍ക്ക് അനുഗ്രഹമായി. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളിലെ സാമൂഹികസേവന പ്രവര്‍ത്തകര്‍ എല്ലാ ബുധനാഴ്ചയും ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തുന്നുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.


More Citizen News - Thiruvananthapuram