വികസനോത്സവം: യു.ഡി.എഫ്. ബഹിഷ്‌കരിച്ചു.

Posted on: 03 Sep 2015ആറ്റിങ്ങല്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് യു.ഡി.എഫ്. അംഗങ്ങളും എല്‍.ഡി.എഫിലെ ചില ഘടകകക്ഷികളും വിട്ടുനിന്നു. യു.ഡി.എഫ്. അംഗങ്ങളായ പി.ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷകൂടിയായ പി.പ്രേമകുമാരി, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി.ജയകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ വി.മുരളീധരന്‍നായര്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ആലംകോട് നിസാര്‍ എന്നിവരാണ് പങ്കെടുക്കാതിരുന്നത്. നഗരസഭയുടെ അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്നും ഒരിക്കല്‍ ഉദ്ഘാടനം ചെയ്ത മന്ദിരത്തിലെ മുറികള്‍ തിരിച്ച് വീണ്ടും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ജനങ്ങളെ പറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് ഇവര്‍ വിട്ടുനിന്നത്.
നഗരസഭയുടെ പരിപാടികളില്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതിയോടെയായിരുന്നു എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെ വിട്ടുനില്പ്.
എന്നാല്‍ നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും പ്രതിപക്ഷാംഗങ്ങളുള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടുമാത്രമാണ് നടപടികളെടുത്തിട്ടുള്ളതെന്നും അധികൃതര്‍ പറയുന്നു.

More Citizen News - Thiruvananthapuram