യു.ഡി.എഫ്. സര്‍ക്കാര്‍ പ്രാദേശിക വികസനത്തെ തടയുന്നു - വി.എസ്.

Posted on: 03 Sep 2015ആറ്റിങ്ങല്‍: പ്രാദേശിക വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സമീപനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആറ്റിങ്ങല്‍ നഗരസഭയുടെ വികസനോത്സവത്തിന്റെ ഭാഗമായി നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതി ഭവന നഗരത്തിന്റെയും സമ്പൂര്‍ണ കുടിവെള്ള ലഭ്യ നഗരത്തിന്റെയും പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
വികസനചരിത്രത്തില്‍ ആറ്റിങ്ങല്‍ നഗരസഭ എന്നും മുന്നിലാണ്. നഗരസഭയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ ഇതിന് തെളിവാണ്. എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ നടപ്പാക്കിയ ജനകീയാസൂത്രണം ഫലപ്രദമായി നടപ്പാക്കിയതാണ് ആറ്റിങ്ങലിന്റെ വിജയത്തിന് പിന്നിലുള്ള ശക്തിയെന്നും വി.എസ്. പറഞ്ഞു.
പുതിയ ജനസേവനകേന്ദ്രവും പൊതുജനങ്ങള്‍ക്കുള്ള വിശ്രമകേന്ദ്രവും എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. അംബേദ്കര്‍ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനവും ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ എസ്.കുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എം.സുജയ്, നഗരസഭാ ഉപാധ്യക്ഷന്‍ എം.പ്രദീപ്, സെക്രട്ടറി ജെ.മുഹമ്മദ്ഷാഫി, അവനവഞ്ചേരി രാജു, തോട്ടയ്ക്കാട് ശശി, എസ്.ശ്രീകുമാരി, ആര്‍.രാമന്‍കുട്ടി, എസ്.ജമീല എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram