ആക്രമണക്കേസിലെ പ്രതി 17 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Posted on: 03 Sep 2015വിളപ്പില്‍ശാല: കാരോട് ട്രാവന്‍കൂര്‍ എസ്റ്റേറ്റ് ആക്രമണക്കേസില്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളെ 17 വര്‍ഷത്തിനുശേഷം വിളപ്പില്‍ശാല പോലീസ് പിടികൂടി. വിളവൂര്‍ക്കല്‍ പുതുവീട്ടുമേലെ രാജനെയാണ് (52) അറസ്റ്റ് ചെയ്തത്.
1998 ല്‍ കൈത്തോക്കും മാരകായുധങ്ങളുമായി എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷമുണ്ടാക്കിയന്നാണ് കേസ്. രാജന്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോയി. തുടര്‍ന്ന് 2004 ല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇയാളെ പിടികൂടാനായില്ല. ആര്യനാട് സി.ഐ. മഞ്ജുലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല എസ്.ഐ. ഹേമന്ദ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram