റോഡ് ശോച്യാവസ്ഥയ്‌ക്കെതിരെ പരാതി നല്‍കി

Posted on: 03 Sep 2015തിരുവനന്തപുരം: വക്കത്തുനിന്ന് കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്ന മാര്‍ത്താണ്ഡന്‍വിളാകം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡിലെ തെരുവ് വിളക്കുകള്‍ കത്തിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി. രാത്രിസമയങ്ങളിലെത്തുന്ന യാത്രക്കാരെ ശല്യം ചെയ്യുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി, ബി.സത്യന്‍ എം.എല്‍.എ. എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
യോഗത്തില്‍ ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് ആലംകോട് നിസാറുദ്ദീന്‍, പേരൂര്‍ നാസര്‍, തകരപ്പറമ്പ് നിസാര്‍, ജസീം നാവായിക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി വക്കം ലത്തീഫിനെയും സെക്രട്ടറിയായി നൗഷാദിനെയും ട്രഷററായി ആര്‍.ഫൈസലിനെയും തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram