വര്‍ക്കലയില്‍ പണിമുടക്ക് പൂര്‍ണം

Posted on: 03 Sep 2015വര്‍ക്കല: പണിമുടക്ക് വര്‍ക്കലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. പണിമുടക്കില്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. കെ.എസ്.ആര്‍.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും ടാക്‌സികളും ഓട്ടോകളുമൊന്നും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും മാത്രമാണ് ഓടിയത്. ഗ്രാമപ്രദേശങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.
തൊഴിലാളിസംഘനകളുടെ നേതൃത്വത്തില്‍ വര്‍ക്കല മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പ്രകടനം നടത്തി. സി.പി.എം. വര്‍ക്കല എരിയാ സെക്രട്ടറി അഡ്വ. എസ്.ഷാജഹാന്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഫ്‌സല്‍, കെ.എം.ലാജി. അഡ്വ. എഫ്.നഹാസ്, വി.സത്യദേവന്‍, ചന്ദ്രമതി ഷാജഹാന്‍, കെ.ആര്‍.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം അഡ്വ. എസ്.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram