ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍

Posted on: 03 Sep 2015തിരുവനന്തപുരം: നഗരത്തില്‍ പേട്ട കണ്ണമ്മൂല, മെഡിക്കല്‍ കോളേജ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഗുണ്ടാപിരിവും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നയാളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തു. കണ്ണമ്മൂല പുത്തന്‍പാലം തോട്ടുവരമ്പില്‍ വീട്ടില്‍ ഡിനി ബാബുവിനെയാണ് തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
1994 മുതല്‍ക്ക് തന്നെ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഡിനി ബാബു 2010ല്‍ വഞ്ചിയൂര്‍ കോടതി പരിസരത്ത്‌ െവച്ച് പോലീസുകാരെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ മെയ് മാസം കണ്ണമ്മൂല കമ്പിപ്പാലത്ത്‌ െവച്ച് ഒരു വീട്ടമ്മയെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിച്ചത്.
ഡിനി ബാബുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം കണ്ണമ്മൂല കേന്ദ്രീകരിച്ച് അനധികൃത വയല്‍ നികത്തല്‍, മണ്ണിടിക്കല്‍ എന്നിവയിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലും ഏര്‍പ്പെട്ടിരുന്നതായി ജില്ലാ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഡി.സി.പി. കെ.സഞ്ജയ് കുമാറിന്റെ നിര്‍ദേശപ്രകാരം ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram