ഓണാഘോഷത്തിനിടയില്‍ സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍

Posted on: 03 Sep 2015വെള്ളറട: അരിവാട്ടുകോണത്ത് ഓണാഘോഷത്തിനിടെ സംഘട്ടനത്തില്‍ രണ്ട് സഹോദരങ്ങള്‍ക്ക് കുത്തേറ്റു. കേസിലെ പ്രതികളില്‍ ഒരാളെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കിളിയൂര്‍ കാരുണ്യഭവനില്‍ സുജി (24) ആണ് അറസ്റ്റിലായത്.
മണ്ണാംകോണം മൊട്ടലുമൂട് സ്വദേശികളായ സജിന്‍ (27), സഹോദരന്‍ വിജില്‍ (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. അരിവാട്ടുകോണം അത്തപ്പൂക്കളം ക്ലബ്ബിന്റെ ഓണാഘോഷപരിപാടികള്‍ക്കിടെയാണ് സംഘട്ടനം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
റോഡില്‍ വടംവലി നടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ വന്ന ബൈക്ക് സംഘാടകര്‍ തടഞ്ഞതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ അക്രമികളില്‍ ചിലര്‍ വന്ന ബൈക്ക് നാട്ടുകാര്‍ കത്തിച്ചിരുന്നു. സുജിയുടെ പേരില്‍ വെള്ളറട, ആര്യങ്കോട്, കാട്ടാക്കട സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram