പണിമുടക്ക് മലയോരമേഖലയില്‍ പൂര്‍ണം

Posted on: 03 Sep 2015വെള്ളറട: ദേശീയ പണിമുടക്ക് മലയോരമേഖലയില്‍ ഏറെക്കുറെ പൂര്‍ണം. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്ത് എല്ലാം പതിവുപോലെ നടന്നു.
വെള്ളറട, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കുന്നത്തുകാല്‍, അമ്പൂരി തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലെ പ്രധാന കവലകളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകളും, മറ്റ് സമാന്തര സര്‍വീസുകളും നിരത്തിലിറങ്ങിയില്ല. സ്‌കുളുകളും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. പനച്ചമുട്ടിലെ മലഞ്ചരക്ക് വ്യാപാരകേന്ദ്രത്തില്‍ കച്ചവടം നടന്നു. കൂടാതെ ഇവിടെ ഓട്ടോറിക്ഷകളും സവാരി നടത്തി.
ആനപ്പാറ, ആറാട്ടുകൂഴി, കത്തിപ്പാറ, ചെറിയകൊല്ല തുടങ്ങിയ പ്രദേശങ്ങളില്‍ കടകള്‍ തുറന്നിരുന്നു. അതിര്‍ത്തിപ്രദേശങ്ങളില്‍ പതിവ് പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ല. തമിഴ്‌നാട് ബസുകളും, സമാന്തര വാഹനങ്ങളും കളിയിക്കാവിള, ദേവികോട് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ സര്‍വീസ് നടത്തി മടങ്ങി. അവിടത്തെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത് മറ്റ് ഇരുചക്രവാഹനയാത്രികര്‍ക്ക് അനുഗ്രഹമായി. കൂടാതെ അതിര്‍ത്തിലെ ബാറുകളിലും വിദേശമദ്യഷാപ്പുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

More Citizen News - Thiruvananthapuram