തീരപ്രദേശങ്ങളില്‍ പണിമുടക്ക് പൂര്‍ണം

Posted on: 03 Sep 2015പൂവാര്‍: തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തീരപ്രദേശങ്ങളില്‍ പൂര്‍ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. വാഹന ഗതാഗതം തടസ്സപെട്ടു. അപൂര്‍വം സ്വകാര്യവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. കെ.എസ്.ആര്‍.ടി.സി. പൂവാര്‍ ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും മുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കാഞ്ഞിരംകുളം, പൂവാര്‍, പഴയകട തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി.

More Citizen News - Thiruvananthapuram