അറസ്റ്റ് ചെയ്തു

Posted on: 03 Sep 2015കാഞ്ഞിരംകുളം: യുവതിയെ ആക്രമിച്ചെന്ന പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കരുംകുളം പുതിയതുറ സ്വദേശി ജോണി എന്ന രാജേന്ദ്രനെ (40) യാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പുതിയതുറ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ആക്രമിച്ചതായി കാട്ടി നിരവധി സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാഞ്ഞിരംകുളം എസ്.ഐ. എസ്. ചന്ദ്രസേനന്‍, എ.എസ്. ഐ. അബൂബക്കര്‍കുഞ്ഞ്, ഷാജികുമാര്‍, ശ്രീകുമാരന്‍ നായര്‍ എന്നിരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.More Citizen News - Thiruvananthapuram