ചട്ടമ്പിസ്വാമി പുരസ്‌കാരം മന്ത്രി വി.എസ്.ശിവകുമാറിന് നല്‍കി

Posted on: 03 Sep 2015തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ 162-ാമത് ജയന്തി സമ്മേളനത്തോടനുബന്ധിച്ചുള്ള ചട്ടമ്പിസ്വാമി പുരസ്‌കാരം മന്ത്രി വി.എസ്.ശിവകുമാറിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിലെ ആരോഗ്യമേഖലയ്ക്കും തിരുവനന്തപുരം നഗരത്തിനും നല്‍കിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. മണക്കാട് മാര്‍ക്കറ്റ് കവലയില്‍ നടന്ന സമ്മേളനത്തില്‍ ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷനായി. സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, എസ്.ആര്‍.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ മോഹനന്‍ നായര്‍, ഉദയലക്ഷ്മി, എസ്.വിജയകുമാര്‍, പദ്മകുമാര്‍, ബി.ജെ.പി. നേതാവ് കരമന ജയന്‍, കുര്യാത്തി ജയന്‍, സബീര്‍ തിരുമല എന്നിവര്‍ പങ്കെടുത്തു. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്ന നഗരസഭാ മേയര്‍ അഡ്വ. കെ.ചന്ദ്രികയെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Thiruvananthapuram