േെപട്രാള്‍ പമ്പ് ഉപരോധിച്ചു

Posted on: 03 Sep 2015നെയ്യാറ്റിന്‍കര: പെട്രോള്‍ പമ്പുകളില്‍ കൃത്രിമക്ഷാമം ഉണ്ടാക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര ഗ്രാമത്തിന് സമീപത്തെ പമ്പ് ഉപരോധിച്ചു.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഇതിനുശേഷം ഇന്ധനവിതരണം നടത്താന്‍ പമ്പുകാര്‍ തയ്യാറായി. ബി.ജെ.പി. നേതാക്കളായ മഞ്ചത്തല സുരേഷ്, ചന്ദ്രകിരണ്‍, രഞ്ജിത് ചന്ദ്രന്‍, എന്‍.മഹേഷ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

നിര്‍മാണോദ്ഘാടനം നടത്തി

നെയ്യാറ്റിന്‍കര:
പെരുങ്കടവിള പഞ്ചായത്തിലെ പുനയല്‍ക്കോണം പഴമല മരുതന്‍കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം എ.ടി.ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എ. ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ബി.നിര്‍മല എന്നിവര്‍ പങ്കെടുത്തു.

വടംവലി മത്സരം

നെയ്യാറ്റിന്‍കര:
പോങ്ങില്‍ കൈരളി സാംസ്‌കാരികവേദി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 6ന് വടംവലിമത്സരം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447270871.

ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിന്‍കര:
അതിയന്നൂര്‍ അഗ്രോപ്പ്‌സിന്റെ ഉദ്ഘാടനം നെല്ലിമൂട് ശ്രീധരന്‍ നിര്‍വഹിച്ചു. കെ.റസലയ്യന്‍ അധ്യക്ഷനായി. നെല്ലിമൂട് ശ്രീധരനെയും നെല്ലിമൂട് പ്രഭാകരനെയും ആര്‍.ജെ.രാജ്കുമാര്‍ ആദരിച്ചു.

ചതയദീപം തെളിച്ചു

നെയ്യാറ്റിന്‍കര:
അരുവിപ്പുറം ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മരുത്വാമലയിലെ പിള്ളത്തടം ഗുഹയിലും കൊടിതൂക്കി മലയിലെ വിശ്വഗിരി ഗുഹയിലും ചതയദീപം തെളിച്ചു. പഠനകേന്ദ്രം ചെയര്‍മാന്‍ ഒടുക്കത്ത് വിജയാനന്ദന്‍, അരുവിപ്പുറം ബിജു, അരുവിപ്പുറം രാജേഷ്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram