കളക്ടറുടെ വസതിയിലേക്ക് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് ഇന്ന്‌

Posted on: 03 Sep 2015തിരുവനന്തപുരം: നഗരത്തില്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായും കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ പേരിലും ജില്ലാ കളക്ടര്‍ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് വിവിധ ഹൈന്ദവ സംഘടനകള്‍ കളക്ടറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. വ്യാഴാഴ്ച രാവിലെ 10-നാണ് മാര്‍ച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനസമിതിയംഗം തിരുമല അനില്‍ പറഞ്ഞു.
അഭേദാനന്ദാശ്രമത്തിനടുത്ത് സ്ഥിതിചെയ്യുന്ന അമ്പലം പൊളിച്ചുമാറ്റാന്‍ കളക്ടര്‍ നോട്ടീസ് കൊടുത്തു. ആര്യശാലയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ ജെ.സി.ബി. കൊണ്ട് ഇടിച്ചുനിരത്തി. എന്നാല്‍ കരമന-കളിയിക്കാവിള ദേശീയപാതയില്‍ പാപ്പനംകോടിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു കബര്‍സ്ഥാന്‍ മാറ്റാന്‍ കളക്ടര്‍ തയ്യാറല്ല. കബര്‍സ്ഥാന്റെ ഉടമസ്ഥാവകാശം പറയുന്നവര്‍ക്ക് യാതൊരുതരത്തിലുള്ള രേഖകളും സ്വന്തമായില്ല. ഇപ്പോള്‍ കോടികള്‍ വിലവരുന്ന ടെലികോം ട്രെയിനിങ് സെന്ററിന്റെ വസ്തു കബര്‍സ്ഥാനുപകരം കൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ജില്ലാ കളക്ടര്‍ നടത്തുന്ന ഇത്തരം ഹിന്ദുവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് കളക്ടറുടെ വസതിയിലേക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തുന്നതെന്നും തിരുമല അനില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram