ഹര്‍ത്താലില്ലാത്ത ചെറുവാളം ഗ്രാമം

Posted on: 03 Sep 2015കല്ലറ: ഇടതുപക്ഷമോ വലതുപക്ഷമോ ആരുമായിക്കോട്ടെ ആരു ഹര്‍ത്താലിന് ആഹ്വാനം ചെയ്താലും ചെറുവാളം എന്ന ഗ്രാമത്തെ ഇത് ബാധിക്കാറില്ല.
ഇവിടത്തെ കടകള്‍ പതിവുപോലെ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഇത് ഒരു രാഷ്ട്രീയ കക്ഷിയും എതിര്‍ക്കാറില്ല. ഇരുപത്തിയഞ്ചോളം കടകളുള്ള ഇവിടെ പ്രൊവിഷണല്‍ സ്റ്റോര്‍ മുതല്‍ ചെറിയ പെട്ടിക്കട വരെയുണ്ട്. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ നാട്ടുകാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളെയും നാട്ടുകാരെയും ബാധിച്ചു തുടങ്ങിയതാണ് തീരുമാനത്തിലേക്ക് നയിച്ചത്.
മറ്റ് സ്ഥലങ്ങളില്‍ നിന്നുപോലും സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ ചെറുവാളത്തെത്താറുണ്ട്. പൊതുപണിമുടക്ക് നടന്ന ബുധനാഴ്ചയും ചെറുവാളത്തെ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സാധാരണ ദിനങ്ങളെക്കാള്‍ കച്ചവടം ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതലാണെന്ന് ഇവിടത്തെ വ്യാപാരികള്‍ പറയുന്നു.

More Citizen News - Thiruvananthapuram