നെയ്യാറ്റിന്‍കര പോലീസ് കോംപ്ലൂക്‌സ് ഉദ്ഘാടനം നാളെ

Posted on: 03 Sep 2015ആശുപത്രിയിലെ മലിനജലക്കെട്ട് ഗതാഗതതടസ്സമുണ്ടാക്കുന്നു


നെയ്യാറ്റിന്‍കര:
പതിറ്റാണ്ടുകളായി അസൗകര്യങ്ങള്‍ക്കുനടുവില്‍ പ്രവര്‍ത്തിച്ച നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന് പുതിയ മന്ദിരമായി. മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഉദ്ഘാടനം നടക്കാനിരിക്കെ, മന്ദിരത്തിലേക്ക് കടക്കണമെങ്കില്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ഒഴുകിയെത്തുന്ന മലിനജലത്തിലൂടെ ചവിട്ടി പോേകണ്ട അവസ്ഥയാണ്.
മൂന്ന് നിലകളിലുള്ള പോലീസ് ഓഫീസ് കോംപ്ലക്‌സാണ് നിര്‍മാണം പൂര്‍ത്തിയായത്. ഡിവൈ.എസ്.പി., സി.ഐ. ഓഫീസുകളും പോലീസ് സ്റ്റേഷനുമാണ് ഒരു കുടക്കീഴില്‍ വരുന്നത്. മന്ദിരനിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറായിട്ടും ഇവിടേക്ക് കടക്കുന്ന വഴിയിലെ മലിനജല ഒഴുക്കിന് മാത്രം പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് ഒഴുക്കിവിടുന്ന മലിനജലമാണ് പോലീസ് കോംപ്ലക്‌സിലെ വഴിയില്‍ കെട്ടിക്കിടക്കുന്നത്. മതിലിനോട് ചേര്‍ന്നുള്ള സെപ്ടിക്ടാങ്കില്‍നിന്നുള്ള മലിനജലമാണ് പൊട്ടിയൊലിക്കുന്നത്. സെപ്ടിക്ടാങ്ക് പൊട്ടിയൊലിക്കുന്നത് തടയുന്നതിന് യാതൊരു നടപടിയും ഇല്ല. ഇവിടെ അടിയന്തര അറ്റകുറ്റപ്പണി ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ പൊതുമരാമത്ത് വകുപ്പുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊതുമരാമത്ത് വകുപ്പുകാര്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് മലിനജലം ഒഴുകാന്‍ കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി വ്യക്തമാക്കി.
More Citizen News - Thiruvananthapuram