സി.എസ്.ഐ. സംയുക്ത സമിതി കരിദിനമാചരിച്ചു

Posted on: 03 Sep 2015തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയിലെ ഒരുവിഭാഗം എല്‍.എം.എസ്. കോമ്പൗണ്ടിനുമുമ്പില്‍ നടത്തുന്ന സമരത്തിന്റെ ഇരുപതാംദിവസം കരിദിനമായി ആചരിച്ചു.
ദക്ഷിണകേരള മഹായിടവക ഭരണഘടന ഭേദഗതിയെക്കുറിച്ചുള്ള തര്‍ക്കമാണ് സമരത്തിന് കാരണമായത്.
പ്രാദേശിക ചര്‍ച്ച് മുതല്‍ മഹായിടവക ഭാരവാഹികളെവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ് നിലവിലെ ഭരണഘടന വ്യവസ്ഥ. എന്നാല്‍ എല്ലാ സമിതികളിലേക്കും ബിഷപ്പിന്റെ നോമിനേഷന്‍ നടത്തുന്നതാണ് പുതിയ ഭേദഗതി നിര്‍ദേശം.
ഈ നിര്‍ദേശങ്ങള്‍ വോട്ടെടുപ്പിലൂടെ പാസാക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ പറഞ്ഞു. കരിദിനാചരണം മുന്‍ മഹായിടവക സെക്രട്ടറി ഡി.ക്രിസ്തുദാസ് ഉദ്ഘാടനംചെയ്തു.

More Citizen News - Thiruvananthapuram