പ്രോട്ടോക്കോള്‍ ലംഘനം: വി.ശിവന്‍കുട്ടി അവകാശലംഘന നോട്ടീസ് നല്‍കി

Posted on: 03 Sep 2015തിരുവനന്തപുരം: കഴക്കൂട്ടം-മുക്കോല ബൈപ്പാസ് നാലുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് എം.എല്‍.എ.മാരെക്കാള്‍ പ്രാധാന്യം നല്‍കിയെന്നാരോപിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എ. നിയമസഭാ സ്​പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി.
ഉദ്ഘാടന ചടങ്ങില്‍ സംഘാടകനായ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയ സെക്രട്ടറിക്കെതിരെ അവകാശ ലംഘനത്തിന് ലോക്‌സഭാ സ്​പീക്കറോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

More Citizen News - Thiruvananthapuram