മൂന്ന് ബസ്സുകള്‍ക്ക് നേരെ കല്ലേറ്‌

Posted on: 03 Sep 2015നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ പണിമുടക്കിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെ മൂന്ന് ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ചൊവ്വാഴ്ച രാത്രിയോടെ മാര്‍ത്താണ്ഡത്തിനടുത്ത് ഇരവിപുതൂര്‍കടയില്‍ െവച്ച് കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെ കല്ലേറ് ഉണ്ടായി. ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സിനു നേരെ ബൈക്കില്‍ എത്തിയവരാണ് കല്ലെറിഞ്ഞത്.
മധുരയില്‍ നിന്ന് മാര്‍ത്താണ്ഡത്തേക്ക് വന്ന തമിഴ്‌നാട് ബസ്സിനെ സ്വാമിയാര്‍ മഠത്തിനടുത്തു െവച്ച് കല്ലെറിഞ്ഞു. മുന്നിലെയും പിന്നിലെയും ചില്ല് തകര്‍ന്നു. കുഴിത്തുറയില്‍ െവച്ച് കളിയിക്കാവിളയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസ്സിനു നേരെയും കല്ലേറുണ്ടായി. ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് ബസ്സുകള്‍ക്ക് നേരെയും കല്ലേറുണ്ടായത്.

More Citizen News - Thiruvananthapuram