കന്യാകുമാരിയില്‍ പൊതുപണിമുടക്ക് ബാധിച്ചില്ല

Posted on: 03 Sep 2015നാഗര്‍കോവില്‍: ബുധനാഴ്ച നടന്ന ദേശീയ പൊതുപണിമുടക്ക് കന്യാകുമാരിയില്‍ ജനജീവിതത്തെ ബാധിച്ചില്ല. സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തി. ഓട്ടോകളും, സ്വകാര്യ വാഹനങ്ങളും പതിവുപോലെ തന്നെ റോഡിലുണ്ടായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചെങ്കിലും പ്രധാന ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ബാങ്കുകള്‍ തുറന്നില്ല.
ജില്ലയില്‍ കര്‍ഷക സംഘം പ്രതിനിധികളും സി.പി.എം. അനുബന്ധ സംഘടനകളും സംയുക്തമായി നാഗര്‍കോവില്‍, തക്കല, കുലശേഖരം ഉള്‍പ്പെടെ 9 സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചു. ജില്ലയിലെ 400 ഓളം കശുവണ്ടി ഫാക്ടറികളില്‍ മിക്കതും തുറന്ന് പ്രവര്‍ത്തിച്ചില്ല. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

More Citizen News - Thiruvananthapuram