സി.എസ്.ഐ. മണലൂര്‍ സഭാദിനവും കണ്‍വെന്‍ഷനും നാളെ മുതല്‍

Posted on: 02 Sep 2015വെങ്ങാനൂര്‍: മണലൂര്‍ സി.എസ്.ഐ. ഇടവകയുടെ സഭാദിനവും കണ്‍വെന്‍ഷനും വ്യാഴാഴ്ച ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. ഫാ. ജസ്റ്റിന്‍രാജ് ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ ഫാ. എ.ടി.ഷിബു, ഇവ എല്‍.ജസ്റ്റിന്‍ജോസ് എന്നിവര്‍ അധ്യക്ഷത വഹിക്കും. ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.സഭാദിനമായ ഞായറാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന സ്‌തോത്രാരാധനയില്‍ സി.എസ്.ഐ. ബിഷപ്പ് എ.ധര്‍മ്മരാജ് റസാലം മുഖ്യാതിഥിയാകും.

ഇ-സാക്ഷരത സര്‍ട്ടിഫിക്കറ്റ് വിതരണം മാറ്റിവെച്ചു
തിരുവനന്തപുരം:
ബുധനാഴ്ച 12ന് സെന്‍ട്രല്‍ ജയില്‍ അങ്കണത്തില്‍ ജയില്‍ അന്തേവാസികള്‍ക്കുള്ള ഇ-സാക്ഷരത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം പൊതുപണിമുടക്ക് മൂലം മാറ്റിവെച്ചു.

വൈദ്യുതി മുടങ്ങും
തിരുവനന്തപുരം:
പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 2ന് ബുധനാഴ്ചയും 3ന് വ്യാഴാഴ്ചയും രാവിലെ 9 മുതല്‍ വൈകീട്ട് 5 മണിവരെ വൈദ്യുതി മുടങ്ങും.

നിവേദനം നല്‍കി
തിരുവനന്തപുരം:
പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ നടപടികള്‍ സുതാര്യമാക്കി ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട് ഓഫ് ട്രിവാന്‍ഡ്രം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.കെ.എസ്.രാജന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

ജില്ലാ വനിതാ കായികമേള
തിരുവനന്തപുരം:
രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ വനിതാ കായികമേളയിലെ മത്സരങ്ങള്‍ 3ന് വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. 25 വയസ്സാണ് പ്രായപരിധി. അത്‌ലറ്റിക്‌സ്, വോളിബോള്‍ 3ന് (കാര്‍ഷിക കോളേജ് ഗ്രൗണ്ട്), ബാഡ്മിന്റണ്‍ (ഷട്ടില്‍), ടേബിള്‍ ടെന്നീസ് 4ന് (ജി.വി.രാജാ ഇന്‍ഡോര്‍ സ്റ്റേഡിയം, ശംഖുംമുഖം), ഖോ-ഖോ 4ന് (ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം), ജിംനാസ്റ്റിക് 4ന് (സെന്‍ട്രല്‍ സ്റ്റേഡിയം), സ്വിമ്മിങ് 4ന് (പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍), ലോണ്‍ ടെന്നീസ് 4ന് (ടി.ടി.സി. കവടിയാര്‍), ഹോക്കി 5ന് (ജി.വി.രാജാ സ്‌കൂള്‍, മൈലം), ഹാന്‍ഡ്‌ബോള്‍ 5ന് (യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്), ബാസ്‌ക്കറ്റ്‌ബോള്‍ 5ന് (സെന്‍ട്രല്‍ സ്റ്റേഡിയം), കബഡി 16ന് (സെന്‍ട്രല്‍ സ്റ്റേഡിയം).

More Citizen News - Thiruvananthapuram