സ്​പീക്കര്‍ക്ക് നോട്ടീസ് നല്‍കി

Posted on: 02 Sep 2015തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തറക്കല്ലിട്ട കഴക്കൂട്ടം മുക്കോല ദേശീയപാത നിര്‍മാണ ഉദ്ഘാടന ചടങ്ങ് ബി.ജെ.പി. ചടങ്ങാക്കി മാറ്റിയെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. ആരോപിച്ചു.പ്രോട്ടോകോള്‍ ലംഘനം നടത്തി ക്ഷണക്കത്തിലും ശിലാഫലകത്തിലും എം.എല്‍.എ.മാര്‍ക്ക് മുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനു മാത്രം എം.പി.മാരോടൊപ്പം സ്ഥാനം നല്‍കി. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്​പീക്കര്‍ക്ക് അവകാശ ലംഘനത്തിനുള്ള നോട്ടീസ് ശുപാര്‍ശ ചെയ്ത് അയയ്ക്കുന്നതിന് നിയമസഭാ സ്​പീക്കര്‍ക്ക് ശിവന്‍കുട്ടി നോട്ടീസ് നല്‍കി.

More Citizen News - Thiruvananthapuram