ബി.എസ്.എന്‍.എല്ലിന്റെ സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം

Posted on: 02 Sep 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ പേരില്‍ പാപ്പനംകോടിനു സമീപത്തുള്ള ആരാധനാലയത്തിന് ബി.എസ്.എന്‍.എല്ലിന്റെ ട്രെയിനിങ് സെന്ററില്‍ സ്ഥലം കൊടുക്കുന്നതിനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി.
ഇതിനായുള്ള ജില്ലാ കളക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനത്തിന്റെ വസ്തുക്കള്‍ കൈയേറ്റം നടത്തുന്ന ശ്രമത്തിനെതിരെ ജനകീയപ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് തിരുമല അനില്‍ അറിയിച്ചു.

More Citizen News - Thiruvananthapuram