കോണ്‍ഗ്രസ് പദയാത്ര നടത്തി

Posted on: 02 Sep 2015തിരുവനന്തപുരം: തലസ്ഥാന നഗരവാസികളെ കൊള്ളയടിക്കുകയും നിത്യരോഗികളാക്കുകയും ചെയ്യുന്ന ഭരണമാണ് എല്‍.ഡി.എഫ്. നടത്തിയിരുന്നതെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. തിരുവല്ലം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.ജയേന്ദ്രന്‍ നയിച്ച പദയാത്ര കോളിയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം കമ്പറ നാരായണന്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍, എം.മുനീര്‍, ഹലില്‍ റഹ്മാന്‍, സുഭാഷ് ചന്ദ്രബോസ്, പനത്തുറ പുരുഷോത്തമന്‍, താമരാക്ഷന്‍, കൃഷ്ണവേണി, നെല്ലിയോട് പ്രസാദ്, ഉപേന്ദ്ര നായര്‍ പുഞ്ചക്കരി, സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram