അമ്പലത്തറ എസ്.എന്‍.ഡി.പി. ശാഖാ വാര്‍ഷികം

Posted on: 02 Sep 2015തിരുവനന്തപുരം: എസ്.എന്‍.ഡി.പി. ശാഖയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്നു. എസ്.എന്‍.ഡി.പി. തിരുവനന്തപുരം യൂണിയന്‍ കണ്‍വീനര്‍ ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ എം.ഡി.എസ്. എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ ശാഖാംഗം ഡോ. എം.എസ്.ലക്ഷ്മിയെ അനുമോദിച്ചു.
ഓണപ്പുടവകളുടെ വിതരണം തിരുവനന്തപുരം യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് രത്‌നമ്മ ജയമോഹനും തിരുവനന്തപുരം യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആര്‍.പി.തംബുരുവും നിര്‍വഹിച്ചു. ഭാരവാഹികളായ വി.മോഹന്‍ദാസ്, വനിതാസംഘം യൂണിയന്‍ സെക്രട്ടറി ബീനാ ജയന്‍, സജിത, ഉഷ, ശ്രീജിത്ത് ഐ.രാജ്, ബി.സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍.എസ്.എസ്. ക്യാമ്പ്
പേരൂര്‍ക്കട:
പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലഹരി വെടിയൂ, ജീവന്‍ രക്ഷിക്കൂ എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യസന്ദേശം. കലാപരിപാടികളിലൂടെയും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിലൂടെയും ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രിന്‍സിപ്പല്‍ കെ.എസ്.ചിത്രലേഖ, പി.ടി.എ. പ്രസിഡന്റ് അശോകന്‍ നായര്‍ ആര്‍, കെ.ജി.ബാബു, പി.ഗൗരിദാസന്‍ നായര്‍, ഇന്ദുഗോപന്‍, അജേഷ് ലാല്‍, ഡി.സാമുവല്‍, ഡോ.എം.പി.സജികുമാര്‍, അയിര സുനില്‍കുമാര്‍, എന്‍.എസ്.ഗീത, ഗീതകുമാരി ബി.എസ്., രഞ്ജിനി ആര്‍.എസ്., ലക്ഷ്മിദേവി ജി.മേനോന്‍ തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

തയ്യല്‍ പരിശീലനം
തിരുവനന്തപുരം:
സ്വദേശി ഗ്രാമവികസന കേന്ദ്രവും തണല്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി വനിതകള്‍ക്ക് വിവിധ തരം തയ്യലില്‍ പരിശീലനം നല്‍കുന്നു. പരിശീലനകേന്ദ്രം കേശവദാസപുരം സ്വദേശി ഗ്രാമവികസന സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തിലായിരിക്കും.

അധ്യാപക ഒഴിവ്
തിരുവനന്തപുരം:
വാഴമുട്ടം ഗവ. ഹൈസ്‌കൂളില്‍ പ്രീ-പ്രൈമറി ടീച്ചര്‍ തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 11ന്.

More Citizen News - Thiruvananthapuram