ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: മൂലവിഗ്രഹത്തിന്റെ ജീര്‍ണോദ്ധാരണപണികള്‍ ഇന്നുമുതല്‍

Posted on: 02 Sep 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനം മൂലവിഗ്രഹത്തിന്റെ ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ ബുധനാഴ്ച രാവിലെ 11ന് ആരംഭിക്കും. കടുശര്‍ക്കര യോഗ മൃണ്‍മയ ലേപന പണികള്‍ ക്ഷേത്രതന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് നടക്കുന്നത്. ദിവസവും രാവിലെ 11മുതല്‍ വൈകീട്ട് നാലുമണിവരെയായിരിക്കും പണികള്‍ നടക്കുക. ഇതിന്റെ ഭാഗമായി ദര്‍ശനസമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30വരെയും വൈകീട്ട് അഞ്ചുമുതലുള്ള പതിവ് ദര്‍ശനത്തിനും മാറ്റമുണ്ടാകില്ല. രാവിലെ 6.30നുശേഷം എട്ടുമുതല്‍ പത്തുവരെ മാത്രമായിരിക്കും ഉച്ചയ്ക്കുമുമ്പുള്ള ദര്‍ശനം.

More Citizen News - Thiruvananthapuram