ദേശീയ ഗാനത്തിനിടയിലും മുദ്രാവാക്യം വിളി

Posted on: 02 Sep 2015കഴക്കൂട്ടം: തിരുവനന്തപുരം ദേശീയപാത നാലുവരിയാക്കുന്നതിന്റെ ചടങ്ങിന്റെ സമാപനത്തില്‍ ദേശിയഗാനത്തിനിടയിലും അണികളുടെ
മുദ്രാവാക്യം വിളി. ആവേശം മൂത്ത് അണികള്‍, വേദിയിലുണ്ടായിരുന്ന നേതാക്കള്‍ തടഞ്ഞിട്ടും, അല്പനേരം മുദ്രാവാക്യം വിളി തുടര്‍ന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചത്. സ്റ്റേജിന് തൊട്ടുമുന്നില്‍ നിന്നായിരുന്നു അഭിവാദ്യ അര്‍പ്പണം. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

More Citizen News - Thiruvananthapuram