പൂവച്ചല്‍ സ്‌കൂളില്‍ റെഡ്‌ക്രോസ് യൂണിറ്റ്‌

Posted on: 02 Sep 2015പൂവച്ചല്‍: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആരംഭിച്ച ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ നിര്‍വഹിച്ചു. റെഡ്‌ക്രോസ് അംഗത്വവിതരണം ഹെഡ്മിസ്ട്രസ് പ്രമീളാദേവി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാസെക്രട്ടറി മേഘല പി.ആര്‍, സമീര്‍ സിദ്ദിഖി പി., സീമ സേവ്യര്‍, പഞ്ചായത്ത് പ്രസിഡന്റ് സുനിസോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു എല്‍, ബിന്ദു ആര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram