ഓണാഘോഷം നടത്തി

Posted on: 02 Sep 2015ചേരപ്പള്ളി: പറണ്ടോട് മലര്‍വാടി കലാകായിക സാംസ്‌കാരിക നിലയം നടത്തിയ ഓണാഘോഷം മാതൃകയായി. നെടുമങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപം സ്ഥിതിചെയ്യുന്ന മഹാത്മ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്ക് ഓണസദ്യയും വസ്ത്രവും വിതരണം ചെയ്തു. യുവജനക്ഷേമബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ മീനാങ്കല്‍ കുമാര്‍, സാംസ്‌കാരിക നിലയം രക്ഷാധികാരി പീരുമുഹമ്മദ്, പ്രസിഡന്റ് മുഹമ്മദ്ഷാ, സെക്രട്ടറി സാദ്ദിഖ് എം.എസ്., ഹാഷിം റഷീദ്, സുജിത്ത് പാലോട്, ട്രഷറര്‍ അംഷിദ് സലാം, ഷിബു റഷീദ്, വാളിക്കോട് ഷമീര്‍, അധ്യാപകരായ പുഷ്പലത, ആനന്ദകുമാരി, സുധ, വത്സലകുമാരി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram