വീട്ടിലെത്തി ആക്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍

Posted on: 02 Sep 2015പേയാട്: കാവിന്‍പുറത്ത് രാത്രിയില്‍ വീടാക്രമിച്ച് സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് ഒരാളെ പിടികൂടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവിന്‍പുറം വഞ്ചിയൂര്‍ക്കോണം രമേഷ് ഭവനില്‍ കുമാരി(56)ക്കാണ് മര്‍ദ്ദനമേറ്റത്. മാരകായുധങ്ങളുമായെത്തിയ ആറംഗസംഘമാണ് വീട് ആക്രമിച്ചതെന്നാണ് പരാതി. സ്ഥലത്തെത്തിയ വിളപ്പില്‍ശാല പോലീസ് സംഘത്തിലുണ്ടായിരുന്ന കാവിന്‍പുറം ഹൗസിങ് ബോര്‍ഡ് കോളനി റോഡില്‍ വിശാഖത്തില്‍ നന്ദു എന്നുവിളിക്കുന്ന വിപിനെ(20) പിടികൂടി. കുമാരിയുടെ മകന്‍ രമേഷും വിപിനും തമ്മിലുണ്ടായ വഴക്കാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കാവിന്‍പുറം മേഖലയില്‍ നിലനിന്നിരുന്ന ചാരായ വില്‍പ്പനയ്‌ക്കെതിരെ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നില്‍ സ്ഥലത്തുള്ളവരില്‍ ചിലരെ സംശയിക്കുന്ന ചാരായലോബിയാണ് അക്രമത്തിനുപിന്നിലെന്ന് പോലീസിന് സംശയമുണ്ട്. എസ്.ഐ. ഹേമന്ദ്കുമാര്‍, ഗ്രേഡ് എസ്.ഐ. ശശികുമാര്‍, സി.പി.ഒ.മാരായ മോനിരാജ്, ബിജു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

More Citizen News - Thiruvananthapuram