സ്മാര്‍ട്ട് സിറ്റി: തിരുവനന്തപുരത്തെ തഴഞ്ഞതായി ആരോപണം

Posted on: 02 Sep 2015തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിക്കായുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരത്തെ മനഃപൂര്‍വം തഴയുകയായിരുന്നുവെന്ന് തലസ്ഥാന നഗരവികസന പൗരസമിതി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൊച്ചിക്ക് രണ്ട് മാര്‍ക്ക് നല്‍കിയപ്പോള്‍ മികച്ച ശുചിത്വനഗരമായ തലസ്ഥാനത്തിന് പൂജ്യമാണ് തിരഞ്ഞെടുപ്പ് സമിതി നല്‍കിയത്. ശുചിത്വനഗരമെന്ന നിലയില്‍ രണ്ട് ദേശീയപുരസ്‌കാരങ്ങള്‍ തലസ്ഥാനത്തിന് ലഭിച്ചു. ഈ കാലയളവില്‍ ഒന്‍പത് ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം നഗരസഭ നേടുകയുണ്ടായി. വിളപ്പില്‍ശാല ചവര്‍ ഫാക്ടറി പൂട്ടിയശേഷം വെല്ലുവിളികളെ അതിജീവിച്ചാണ് ഈ നേട്ടം നഗരസഭ കൈവരിച്ചത്. സന്നദ്ധസംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ഇതില്‍ പങ്കാളികളായി.
തലസ്ഥാന നഗരവികസന പൗരസമിതിയുടെ നേതൃത്വത്തില്‍ 11ന് വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ നഗരസഭയെ ആദരിക്കുമെന്ന് സമിതി ചെയര്‍മാന്‍ ഹാബിറ്റേറ്റ് ജി.ശങ്കര്‍, കണ്‍വീനര്‍ കരമന ഹരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More Citizen News - Thiruvananthapuram