കര്‍ഷകര്‍ രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തി

Posted on: 02 Sep 2015തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടത് കര്‍ഷക സംയുക്ത സമരസമിതി രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തി. കേരള കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ കര്‍ഷകവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തണം. കോര്‍പ്പറേറ്റുകളെ സഹായിക്കാനായി കര്‍ഷകരെ തഴയുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമാണ് പൊതുവിതരണ ശൃംഖലയെ ഇല്ലാതാക്കാനുള്ള നീക്കം. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ കാര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ എല്ലാവരും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, വീട് നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുക, പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
നേതാക്കളായ രാമകൃഷ്ണന്‍, വി.രാഘവന്‍, എം.രാജന്‍, വേണുഗോപാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram