ജി.എസ്.ടി.യു. രജതജൂബിലി ആഘോഷം

Posted on: 02 Sep 2015തിരുവനന്തപുരം: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ 25-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ജി.എസ്.ടി.യു. രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 4ന് അധ്യാപകഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
2016 ഫിബ്രവരി വരെ നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ 25 ഇന ആഘോഷപരിപാടികളാണ് നടത്തുന്നത്. ഇവയുടെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ചികിത്സാസഹായ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കും.
ചടങ്ങില്‍ ജി.എസ്.ടി.യു. അംഗങ്ങള്‍ അവയവദാന സമ്മതപത്ര സമര്‍പ്പണം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലീം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ നല്‍കും. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.സലാഹുദീന്‍, സെക്രട്ടറി നിസ്സാം ചിതറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram