പാലോട്- ഗുരുവായൂര്‍ ബസ് സര്‍വീസ് ആരംഭിച്ചു

Posted on: 02 Sep 2015പാലോട്: പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് ഗുരുവായൂരിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ എം.എല്‍.എ. ഫ്ലഗ് ഓഫ് ചെയ്തു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.പവിത്രകുമാര്‍, നെടുമങ്ങാട് എ.ടി.ഒ. സുധാകരന്‍, കെ.എസ്.ആര്‍.ടി.ഇ.എ. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 8.20ന് പാലോട്ട് നിന്ന് തിരിച്ച് കല്ലറ, കിളിമാനൂര്‍, കൊട്ടാരക്കര, ചങ്ങനാശേരി, ആലപ്പുഴ, എറണാകുളം, കൊടുങ്ങല്ലൂര്‍ വഴി 5.50ന് ഗുരുവായൂരിലെത്തുന്നതാണ് സര്‍വീസ്. രാത്രി 8ന് കോട്ടയം, തിരുവനന്തപുരം വഴി പാലോട്ടേക്ക് മടങ്ങും. 241 രൂപയാണ് ടിക്കറ്റ് നിരക്ക്. നാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായിരുന്നു ഗുരുവായൂര്‍ സര്‍വീസ്. ഓര്‍ഡിനറി ഫാസ്റ്റ് ആണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാണ്. ഇത് ഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് ആക്കി മാറ്റണമൊണ് നാട്ടുകാരുടെ ആവശ്യം .

More Citizen News - Thiruvananthapuram