വേക്കുളം മാടന്‍നട ക്ഷേത്രത്തില്‍ സപ്താഹജ്ഞാനയജ്ഞം

Posted on: 02 Sep 2015വര്‍ക്കല: പൂതക്കുളം വേക്കുളം മാടന്‍നട ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാന യജ്ഞവും അഷ്ടമിരോഹിണി ഉത്സവവും 3 മുതല്‍ 9 വരെ നടക്കും. മഞ്ചാടിത്തറ രാധാകൃഷ്ണനാണ് യജ്ഞാചാര്യന്‍. 2ന് വൈകീട്ട് 5ന് ഭദ്രദീപപ്രതിഷ്ഠ പൂതക്കുളം വൈകുണ്ഠത്ത് നീലിമനഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. 5.30ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. 3ന് വൈകീട്ട് 5.30ന് നീരാജനയജ്ഞം. 4ന് വൈകീട്ട് 5ന് കുട്ടികളുടെ ഭക്തിഗാനമത്സരം, അഷ്ടമിരോഹിണി ദിവസമായ 5ന് 9ന് കൂട്ടമൃത്യുഞ്ജയഹോമം, 5.30ന് ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ശോഭായാത്രയും കൂട്ടഉറിയടിയും, രാത്രി 9ന് അഖണ്ഡനാമജപം. 6ന് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന. 7ന് വൈകീട്ട് 5.30ന് സര്‍വൈശ്വര്യപൂജ. 9ന് രാവിലെ 6.30ന് പൊങ്കാല, വൈകീട്ട് 4ന് യജ്ഞസമാപനച്ചങ്ങുകള്‍. എല്ലാദിവസവും അന്നദാനമുണ്ടാകും.

More Citizen News - Thiruvananthapuram