അമരവിള എല്‍.എം.എസ്. എച്ച്.എസ്.എസ്സില്‍ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം

Posted on: 02 Sep 2015നെയ്യാറ്റിന്‍കര: അമരവിള എല്‍.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലഭിച്ച തുകകൊണ്ടു നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും നടന്നു. പി.ടി.എ. പ്രസിഡന്റ് സി.റോസ് ചന്ദ്രദാസിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ലോക്കല്‍ മാനേജര്‍ കുഞ്ഞപ്പി യേശുദാസ്, പ്രിന്‍സിപ്പല്‍ ഇ.ആര്‍.പ്രസന്നമേബല്‍, ലോര്‍ഡ്‌സന്‍ വിന്‍സന്റ്, പി.ടി.എ. വൈസ് പ്രസിഡന്റ് എസ്.ഉഷകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.ഷിബു, എസ്.സജീവ്, വിജയന്‍, ഡി.എസ്.രാജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram