കോവിലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജയന്തി ഉത്സവം തുടങ്ങി

Posted on: 02 Sep 2015വെള്ളറട: കോവിലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജയന്തി ഉത്സവവും, ഭാഗവതസപ്താഹയജ്ഞവും തുടങ്ങി. അഞ്ചിന് സമാപിക്കും. യജ്ഞം പങ്കജകസ്തൂരി എം.ഡി. ഡോ. ഹരീന്ദ്രന്‍ നായര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി.ശശിധരന്‍ അധ്യക്ഷനായി. യജ്ഞാചാര്യന്‍ മണപ്പുറം ഉദയകുമാര്‍, ബിനുലാല്‍, ഡി.രാമചന്ദ്രന്‍ ആശാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മേല്‍ശാന്തി രാജീവ് കൃഷ്ണരു മുല്ലശ്ശേരിമഠം ആചാര്യവരണം നടത്തി.രണ്ടിന് വൈകീട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 6.30ന് ആഴിപൂജ. മൂന്നിന് രാവിലെ 10.30ന് രുക്മിണിസ്വയംവര ഘോഷയാത്ര. നാലിന് രാവിലെ 10ന് നാഗരൂട്ട്. അഞ്ചിന് രാവിലെ 7.30ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, 11.15ന് അവഭൃഥസ്‌നാനം, തുടര്‍ന്ന് സമര്‍പ്പണ പ്രാര്‍ഥന, ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ സദ്യ, രാത്രി 8.30ന് നൃത്തം, 9.30ന് ബാലെ. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ഭഗവതിസേവ, പുഷ്പാഭിഷേകം, അപ്പംമൂടല്‍, ഭജന, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram