പേരേറ്റില്‍ ജ്ഞാനോദയം ഗ്രന്ഥശാലയില്‍ കുട്ടികളുടെ സമ്മേളനം

Posted on: 02 Sep 2015വര്‍ക്കല: പേരേറ്റില്‍ ജ്ഞാനോദയം ഗ്രന്ഥശാലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സമ്മേളനം സംഘടിപ്പിച്ചു. സഭാകമ്പം മാറ്റുന്നതിനായി 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കാര്‍ത്തികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യുവസാഹിത്യകാരി അതുല്യ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
പേരേറ്റില്‍ ജ്ഞാനോദയം ഗ്രന്ഥശാലയുടെ ഓണാഘോഷം ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റുകള്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ. വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആര്‍.സുഭാഷ് ആധ്യക്ഷ്യം വഹിച്ചു.

More Citizen News - Thiruvananthapuram