വെള്ളനാട് ഡിവിഷനില്‍ 1.83 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി

Posted on: 02 Sep 2015നെടുമങ്ങാട് : ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1.83 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍ അറിയിച്ചു. കളത്തറ -കളിയല്‍നട -മണ്ണാറംപാറ റോഡിന് 1268000, പനയ്‌ക്കോട് മഠവിളാകം റോഡ് 13 ലക്ഷം, വെള്ളൂര്‍ക്കോണം -മണ്ണാറംപാറ ക്ഷേത്രനട റോഡ് റീടാറിങ്ങിന് 652000, അരുവിക്കര മാര്‍ക്കറ്റില്‍ കാര്‍ഷിക വിപണനകേന്ദ്രത്തിന് 25 ലക്ഷം, കരകുളം പഞ്ചായത്തിലെ കാച്ചാണി -യമുനനഗര്‍ റോഡ് റീടാറിങ്ങിന് 8,2000, വേറ്റിക്കോണം - മാടവന ക്ഷേത്ര റോഡിന് 248000, വെള്ളനാട് കൂട്ടായണിമൂട് കട്ടയ്ക്കല്‍ റോഡ് പുനരുദ്ധാരണം 15 ലക്ഷം, കൂട്ടായണിമൂട് തട്ടാംകോണം റോഡിന് 15 ലക്ഷം, വെള്ളനാട് -തുമ്പറ പരമേശ്വരന്‍നായര്‍ റോഡ് 15 ലക്ഷം, പുനലാല്‍ -പാറമുകള്‍ റോഡ് 10 ലക്ഷം, പുതുക്കുളങ്ങര ക്ഷേത്രനട -തഴപ്പായ നെയ്ത്ത് കേന്ദ്രം 209000, വെള്ളനാട് മാര്‍ക്കറ്റ് കാര്‍ഷിക വിപണനകേന്ദ്രം 25 ലക്ഷം, പൂവച്ചല്‍ പഞ്ചായത്തിലെ ചക്കിപ്പാറ -മാര്‍ത്തോമ മൂഴി റോഡ് 15 ലക്ഷം തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

സീറാപാരായണവും ശിലാസ്ഥാപനവും
നെടുമങ്ങാട് :
കൊങ്ങണംകോട് മസ്ജിദുന്നൂര്‍ ആന്റ് ഹിദായത്തുല്‍ ഇസ്ലാം മദ്‌റസയുടെ സീറാപാരായണവും ശിലാസ്ഥാപനവും സപ്തംബര്‍ 2 മുതല്‍ 6 വരെ നടക്കും. 2 ന് രാത്രി 7ന് പനവൂര്‍ എച്ച്.ഐ. ഓഡിറ്റോറിയത്തില്‍ ദഫ്കലാവിരുന്ന്, 7.30 ന് പാമ്പാടി ഷിഹാബുദ്ദീന്‍ സീറാപാരായണം ഉത്ഘാടനം ചെയ്യും. എ.നാസിറുദ്ദീന്‍ മൗലവി ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കും. 8.30 ബദര്‍ യുദ്ധചരിത്രം.

അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട്:
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ബ്യൂട്ടീഷ്യന്‍, ഡാറ്റാ എന്‍ട്രി ആന്റ് വേഡ് പ്രോസസിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

More Citizen News - Thiruvananthapuram