മുല്ലച്ചിറ ശ്രീകൃഷ്ണ ക്ഷേത്രോത്സവം 5ന്

Posted on: 02 Sep 2015വിതുര: ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 5ന് നടക്കും. രാവിലെ 7.15ന് ഭാഗവത പാരായണം, 9.30ന് സമൂഹ പാല്‍പ്പായസ പൊങ്കാല, 9.35ന് മതപ്രഭാഷണം, 11.30ന് നിവേദ്യം, 12 മുതല്‍ അന്നദാനം, 4.30ന് ഉറിയടി, 6ന് ശോഭായാത്രയ്ക്ക് സ്വീകരണം, 8ന് ഗാനസുധ, 9.30ന് സന്താനഗോപാലം കഥകളി, 12ന് അഷ്ടമിപൂജ.

കൃഷിഭവനില്‍ എത്തണം
വിതുര:
2015-16 ലെ ജലസേചന പമ്പ്‌സെറ്റ്, ഇടവിള കൃഷി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 10നകം എത്തണമെന്ന് വിതുര കൃഷി ഓഫീസര്‍ അറിയിച്ചു.

വ്യവസായ സെമിനാര്‍ നാളെ
വിതുര:
ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവ വെള്ളനാട് ബ്ലോക്കിലെ സംരംഭകര്‍ക്കായി ഏകദിന സെമിനാര്‍ നടത്തുന്നു. 3ന് രാവിലെ 10 മുതല്‍ വിതുര ശിവക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. പുതു വ്യവസായങ്ങള്‍ തുടങ്ങാന്‍വേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യും.

More Citizen News - Thiruvananthapuram