സ്വപ്‌നസാക്ഷാത്കാരം: നെടുമങ്ങാട് ടൗണ്‍ഹാള്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി

Posted on: 02 Sep 2015നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയോളം പഴക്കമുള്ള ടൗണ്‍ ഹാള്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ടൗണ്‍ എല്‍.പി.എസ്സിന് എതിര്‍വശത്തുള്ള നഗരസഭാഭൂമിയില്‍ അവസാനഘട്ട പണികള്‍ പൂര്‍ത്തിയായിവരികയാണ്.
7.5 കോടി രൂപ െചലവിലാണ് നഗരസഭ നെടുമങ്ങാടിന്റെ സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എഴുന്നൂറ് പേര്‍ക്കിരിക്കാവുന്ന വലിയ ഹാള്‍, മിനി ഹാള്‍ എന്നിവ കൂടാതെ എന്‍പത് കടമുറികളും ഉള്‍പ്പെടുത്തിയാണ് ടൗണ്‍ ഹാള്‍ പൂര്‍ത്തിയാക്കിയത്. ടൗണ്‍ഹാളിന് സമീപം നൂറ് വണ്ടികള്‍ക്കെങ്കിലും പാര്‍ക്കുചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
നെടുമങ്ങാടിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കോ കലാപരിപാടികളുടെ അവതരണത്തിനോ സൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ആദ്യ നഗരസഭയുടെ ആദ്യ ബജറ്റ് പ്രഖ്യാപനം മുതല്‍ കഴിഞ്ഞ ബജറ്റ് വരെ ടൗണ്‍ഹാളിനായി തുക വകയിരുത്തിയിരുന്നു. എന്നാല്‍, പലവിധ കാരണങ്ങളാല്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണമെന്ന പ്രഖ്യാപനം ആരംഭിക്കാനായില്ല. ലേഖ സുരേഷ് ചെയര്‍പേഴ്‌സണായതോടെ ടൗണ്‍ഹാളിനായി വീണ്ടും നിരവധി നിര്‍ദ്ദേശങ്ങള്‍ വന്നു. എന്നാല്‍, നെടുമങ്ങാടിന്റെ എക്കാലത്തേയും ആവശ്യമായ പദ്ധതിക്കാവശ്യമായ തുക വായ്പയായെടുത്ത് പണിനടത്താന്‍ ധൈര്യം കാട്ടിയത് നിലവിലെ ഭരണസമിതി മാത്രമാണ്.
നെടുമങ്ങാടിന്റെ എക്കാലത്തേയും ആവശ്യമായ ടൗണ്‍ഹാള്‍ 4ന് വൈകുന്നേരം 4ന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram