കാട്ടാക്കട ബസ് ഡിപ്പോയിലെ പൊതുശൗചാലയം ഗതികേടില്‍

Posted on: 02 Sep 2015കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയിലെ യാത്രാക്കാര്‍ക്കുള്ള
ശൗചാലയത്തിന്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നില്ല. തകര്‍ന്നു കിടക്കുന്നതും വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ ശൗചാലയം നവീകരി
ക്കണം അല്ലെങ്കില്‍ അടച്ചിടണം എന്ന് ആരോഗ്യവകുപ്പ് നോട്ടിസ് നല്‍കിയിട്ടും അധികൃതര്‍ അനങ്ങുന്നില്ല.
2009-ല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയതാണ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ശൗചാലയങ്ങള്‍. ആദ്യകാലത്ത് ഇവ വൃത്തിയായി സംരക്ഷിച്ചിരുന്നെങ്കിലും പിന്നീട് ആരും ശ്രദ്ധിക്കാതെ നാശത്തിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ മൂക്ക് പൊത്താതെ ഉള്ളില്‍ കടക്കാനാകില്ല. ഉള്ളില്‍ കടന്നാല്‍ വാതിലില്‍ തള്ളി പ്പിടിച്ചു വേണം
ഇരിക്കാന്‍. കുറ്റികള്‍ ഇല്ലാത്തതാണ് കാരണം. മാസങ്ങളായി തറ വൃത്തിയാക്കാത്തതിനാല്‍ വഴുതിവീഴാനും സാധ്യതയുണ്ട്. വെള്ളമില്ല, പൈപ്പുകള്‍ തുരുമ്പെടുത്ത്
നശിച്ചിട്ട് കാലം ഏറെയായി. ക്ലോസ്സെറ്റുകള്‍ ഭൂരിപക്ഷവും തകര്‍ന്നു. ഇവയിലുള്ള പൈപ്പുകളും നശിച്ചു. വാഷ് ബെയ്‌സിനുകളിലെ ടാപ്പുകളും കാണാനില്ല. എന്നാലും ശൗചാലയം ഉപയോഗിക്കണം എങ്കില്‍ യാത്രക്കാരന്‍ കരാറുകാരന് പണം നല്‍കണം. വര്‍ഷാവര്‍ഷം കൃത്യമായി കരാര്‍ നല്‍കി പണം വസൂല്‍ ചെയ്യുന്ന അധികൃതര്‍ ഇവിടം നവീകരിക്കുന്ന കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു. അടുത്തിടെ ആരോഗ്യ വകുപ്പ് 15 ദിവസത്തിനകം വൃത്തിയാക്കണം എന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അധികൃതര്‍ കണ്ടമട്ട് കാണിക്കുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. കൂടാതെ ഇതിനോട് ചേര്‍ന്ന എം.എല്‍.എ. യുടെ പ്രത്യേക ഫണ്ടില്‍ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ പല ടാപ്പുകളും ഇപ്പോള്‍ കാണാനില്ല. പകരം ടാപ്പുകള്‍ െവയ്ക്കാനും ഡിപ്പോ അധികൃതര്‍ തയ്യാറാകുന്നില്ല.

More Citizen News - Thiruvananthapuram