ബാങ്ക് ഡയറക്ടറെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

Posted on: 01 Sep 2015അമ്പൂരി: അമ്പൂരി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം സതിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. രാത്രി പത്ത് മണിയോടു കൂടി പൂച്ചമുക്കില്‍ വെച്ചാണ് സംഭവം. കാറില്‍ വന്ന സംഘം സതിയെ മര്‍ദിച്ചവശനാക്കിയ ശേഷം ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു.
ബാങ്ക് പ്രസിഡന്റിനെതിരെ മൂന്നിന് അവിശ്വസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കുകയായിരുന്നു. ഭരണകക്ഷി അംഗങ്ങളാണ് അവിശ്വാസം കൊണ്ടുവന്നത്. സതി അവിശ്വാസത്തെ അനുകൂലിക്കുന്നവരുടെ കൂടെയായിരുന്നു. നാട്ടുകാര്‍ സംഘടിച്ച് നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ കൂട്ടത്തോടെ പരാതിയുമായി അര്‍ധരാത്രിയില്‍ത്തന്നെ എത്തി.

More Citizen News - Thiruvananthapuram