അമൃത് മിഷന്‍: തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തണം - വി.ശിവന്‍കുട്ടി

Posted on: 01 Sep 2015തിരുവനന്തപുരം: അമൃത് മിഷന്‍ പദ്ധതിയില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയത് ബി.ജെ.പി. സര്‍ക്കാരിന്റെ ഗൂഢാലോചനയും തിരുവനന്തപുരം എം.പി. ശശിതരൂരിന്റെ കഴിവുകേടുമാണെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. പ്രസ്താവനയില്‍ ആരോപിച്ചു.
ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. രാഷ്ട്രീയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നഗരങ്ങളെല്ലാംതന്നെ ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെല്ലാം ഈ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ അവഗണിച്ചിരിക്കുകയാണ്. 500 കോടി രൂപയാണ് രാഷ്ട്രീയ ദുഷ്ടലാക്കുകൊണ്ട് തിരുവനന്തപുരം നഗരത്തിന് നഷ്ടമാകുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇനി പ്രഖ്യാപിക്കാനുള്ള നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എം.എല്‍.എ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന് കത്തയച്ചു.

More Citizen News - Thiruvananthapuram