ആയുര്‍വേദ കോളേജ് ഹോസ്റ്റലിലെ അക്രമം: പ്രതികളെ ഉടന്‍ പിടികൂടണം

Posted on: 01 Sep 2015തിരുവനന്തപുരം: ആയുര്‍വേദ കോളേജിന്റെ പൂജപ്പുര പഞ്ചകര്‍മ ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിലുള്ള ഹോസ്റ്റലില്‍ അക്രമം നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന് കൗണ്‍സില്‍ ഫോര്‍ ആയുര്‍വേദ സ്റ്റുഡന്റ്‌സ് ഇന്‍ കേരള ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ 27ന് രാത്രിയാണ് കാറിലെത്തിയ സംഘം അക്രമം നടത്തിയത്. ഇതുസംബന്ധിച്ച് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ പൂജപ്പുര പോലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ജയമോഹന്‍ദേവ് പറയുന്നു.
കാമ്പസിനെയും പരിസരത്തെയും ലഹരി ഉപയോക്താക്കളുടെ താവളമാക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഇത് ഭീഷണിയിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് ജയമോഹന്‍ദേവ് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ പഞ്ചകര്‍മ ആശുപത്രിയിലെയും ഹോസ്റ്റലുകളിലെയും സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ല. അക്രമികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഡോ. ജയമോഹന്‍ദേവ് അറിയിച്ചു.

More Citizen News - Thiruvananthapuram