വിളപ്പില്‍ശാല റോഡില്‍ ജലവകുപ്പ് കുഴിയ്ക്കല്‍ തുടങ്ങി

Posted on: 01 Sep 2015പേയാട്: കോടികള്‍ മുടക്കി ടാറിങ് പൂര്‍ത്തിയാക്കിയ റോഡില്‍ ജലവകുപ്പിന്റെ വക കുഴിയ്ക്കല്‍ തുടങ്ങി. 14.9 കോടി മുടക്കി പണിപൂര്‍ത്തിയാക്കിയ പേയാട്-മുളയറ റോഡിലാണ് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി റോഡില്‍ കുഴിയെടുത്തിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് മാത്രമാണ് റോഡ് പണി തീര്‍ന്നത്. അതിനു പിറകെ വിളപ്പില്‍ശാല ഗ്രന്ഥശാലയ്ക്കടുത്ത് റോഡിനു നടുക്ക് വാല്‍വ് സ്ഥാപിക്കാനാണ് ജലവകുപ്പ് കുഴിയെടുത്തത്. ഇതിനു മുകളില്‍ സ്ലാബിടാന്‍ മറന്ന വകുപ്പ് അധികൃതര്‍ സുരക്ഷാ മുന്‍കരുതലൊന്നും സ്വീകരിച്ചിട്ടില്ലെന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. വിളപ്പില്‍ശാല വടക്കേ ജങ്ഷനടുത്തും ജലവകുപ്പ് തുടര്‍ച്ചയായി കുഴിയെടുക്കുന്നതിനാല്‍ റോഡിന്റെ ടാറിങ് പൊതുമരാമത്തു വകുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നം എന്ന പരിഗണനയിലാണ് ജലവകുപ്പ് അധികൃതരുടെ ഉത്തരവാദിത്വമില്ലാത്ത നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

More Citizen News - Thiruvananthapuram