കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം

Posted on: 01 Sep 2015വട്ടിയൂര്‍ക്കാവ് : കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. ഒന്നാം ഉത്സവദിവസമായ മൂന്നിന് രാവിലെ 5.45ന് പഞ്ചാമൃതാഭിഷേകം, 6.45ന് അഷ്ടദ്രവ്യഗണപതിഹോമം, 7.30 ന് ധന്വന്തരിഹോമം, 10.30ന് പാല്‍പ്പായസ പൊങ്കാല, 10.45ന് കളഭാഭിഷേകം, 11.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. രണ്ടാം ഉത്സവദിവസമായ നാലിന് രാവിലെ 5.45ന് പഞ്ചാമൃതാഭിഷേകം, 6.45ന് അഷ്ടദ്രവ്യഗണപതിഹോമം, 10.30ന് കളഭാഭിഷേകം, 12.30ന് അന്നദാനം, വൈകുന്നേരം ഏഴിന് സുദര്‍ശനഹോമം. മൂന്നാം ഉത്സവദിവസമായ അഞ്ചിന് രാവിലെ 5.30ന് ഇളനീര്‍ അഭിഷേകം, 5.45ന് പഞ്ചാമൃതാഭിഷേകം, 7.30ന് ധന്വന്തരിഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം 5.30ന് പഞ്ചവാദ്യം, 6.30ന് താലപ്പൊലി ഘോഷയാത്ര, ഏഴിന് സംഗീത സദസ്സ്, രാത്രി ഒന്‍പത് മുതല്‍ മെഗാഷോ, 12ന് ഉറിയടി.

More Citizen News - Thiruvananthapuram