വെമ്പായം സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍

Posted on: 01 Sep 2015വെമ്പായം: വെമ്പായം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ കൊടിയേറ്റ് ഇടവകവികാരി ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടലിന്റെ കാര്‍മികത്വത്തില്‍ നടന്നു. സപ്തംബര്‍ ഒന്നുമുതല്‍ എട്ടു വരെയാണ് ആഘോഷ പരിപാടികള്‍. എല്ലാദിവസവും കുര്‍ബാനയും ആറാം തീയതി നഗരം ചുറ്റിയുള്ള പ്രദക്ഷിണവും എട്ടാം തീയതി വിശുദ്ധബലിയും നൊവേനയും നേര്‍ച്ച വിളമ്പും നടക്കും. കൊടിയിറക്കോടുകൂടി തിരുനാള്‍ അവസാനിക്കും.More Citizen News - Thiruvananthapuram